SURPRISED?| ആസിഫ് അലിയും രജീഷ വിജയനും വീട്ടിൽ വന്നപ്പോൾ | Dinner with Asif Ali, Rejisha & Jibu Jacob
Come on Everybody യുടെ സർപ്രൈസ് നിറഞ്ഞ ഒരു വ്ലോഗ് ആണ് ഇന്നത്തേത്. ഏറ്റവും പുതിയ മലയാള ചിത്രം എല്ലാം ശരിയാകും എന്ന സിനിമയുടെ ടീമുമായൊരു കിടിലൻ എപ്പിസോഡ്.
സംഭവ ബഹുലമായ ഒരു യാത്രയ്ക്ക് ശേഷമാണ് ഈ മൂന്നു താരങ്ങളെയും നമുക്ക് കിട്ടിയത്. മഴയും, ടയർ പഞ്ചറും, ബ്ലോക്കും എല്ലാം കൂടി ആയപ്പോ ആസിഫ് അലിയും, റെജിഷ വിജയനും, ജിബു ജേക്കബുമെല്ലാം പോസ്റ്റായി. പറഞ്ഞ സമയത്തിനും മൂന്നു മണിക്കൂറിനു ശേഷമാണ് നമ്മൾ അവിടെയെത്തിയത്. ഞങ്ങളുടെ ക്ലാസ്മേറ്റായ സബീനയുടെ വീട്ടിൽ വച്ചായിരുന്നു അത്താഴം. സബീനയ്ക്കും ഇക്കയ്ക്കും നല്ല സൽക്കാരത്തിനും സ്നേഹത്തിനും നന്ദി. നിരവധി തടസങ്ങൾ നേരിട്ടെങ്കിലും അവസാനം എല്ലാം ശരിയായി അതുപോലെ എല്ലാവരും ഇവരുടെ പുതിയ സിനിമ ‘എല്ലാം ശരിയാകും’ തിയേറ്ററിൽ പോയി കാണണം. ഈ മാസം 19 നാണ് റിലീസ്. എല്ലാം ശരിയാകൂന്നേ.അല്ലാതെവിടെപ്പോകാൻ ….
Camera ; Ujwal & Dhruvin